സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആംആദ്മിക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍;കെജരിവാളിന്റെ പിഎയെ പുറത്താക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി:തുടര്‍ച്ചയായി തിരിച്ചടികള്‍ ഏറ്റുവാങ്ങി ആംആദ്മി പാര്‍ട്ടി.മദ്യനയ അഴിമതിയില്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങവേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ പിഎ വിഭവ് കുമാറിനെ പുറത്താക്കി കേന്ദ്ര വിജിലന്‍സ്.വിഭവിന്റെ നിയമനം ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് വിജിലന്‍സ് ഡയറക്ട്രേറുടെ നടപടി.വിഭവ് കുമാറിന്റെ നിയമനത്തില്‍ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി വിജിലന്‍സ് ഡയറക്ട്രേറ്റ് പറയുന്നുണ്ട്.

തൊഴില്‍ അടക്കം രാജ്കുമാര്‍ കൈകാര്യം ചെയ്ത ഏഴ് വകുപ്പുകളില്‍ ഭരണ പ്രതിസന്ധിയുണ്ടായി.വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കേണ്ട മുഖ്യമന്ത്രി ജയിലിലാണ്.രാജ് കുമാറിന്റെ രാജി ലഫ്റ്റനന്റ് ഗവര്‍ണറെ അരവിന്ദ് കെജ്രിവാള്‍ അറിയിക്കുകയും വേണം.സാഹചര്യം മുന്‍നിര്‍ത്തി ദില്ലിയില്‍ രാഷ്ട്രപതി ഭരണം എന്ന ആവശ്യം ശക്തമാക്കാനാണ് ബിജെപി തീരുമാനം.

സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമോ?

2007 ല്‍ നോയ്ഡ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് വിഭവിനെതിരെ എഫ്‌ഐആര്‍ നിലവിലുണ്ട്.മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് വിഭവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.ഭരണ പ്രതിസന്ധിയില്‍ ഗവര്‍ണറുടെ തീരുമാനവും നിര്‍ണായകമാണ്.ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ദില്ലി രാഷ്ട്രപതി ഭരണത്തിലേക്ക് പോകും.രാജ് കുമാര്‍ ആനന്ദിന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമോ എന്ന ആശങ്ക ആം ആദ്മി ക്യാമ്പിലുണ്ട്.

Tags :

Recent News

Advertisement