Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ബംഗ്ളൂരുവിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. സിഗ്നല്‍ തെറ്റിച്ച് മറികടന്നെത്തിയ ആംബുലന്‍സ് മൂന്ന് ബൈക്കുകളിലിടിച്ച ശേഷം ഡിയോ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് മേല്‍ പാഞ്ഞു കയറുകയും തുടർന്ന് പൊലീസ് ഔട്ട്പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. ഇസ്മയിൽ, സമീൻ ബാനു എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോയിൽ, തകർന്ന നിലയിലുള്ള നിരവധി മോട്ടോർ സൈക്കിളുകളും പൊലീസ് ഔട്ട്‌പോസ്റ്റും പശ്ചാത്തലത്തിൽ കാണാം. വിൽസൺ ഗാർഡൻ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആംബുലൻസ് ഡ്രൈവറായ അശോകിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement
WhiteswanTV Footer