ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ യൂഡിഎഫിന്റെ പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി രമ്യ സജീവ് വിജയിച്ചു. രാമങ്കരിയിൽ സിപിമ്മും സിപിഐയും തമ്മിലായിരുന്നു കടുത്ത മത്സരം ഉണ്ടായിരുന്നത്. ഇവിടെ യുഡിഎഫ് അംഗങ്ങൾ സിപിഐക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്.
യൂഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പൻ രാജിവച്ച സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് . തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മോൾജി രാജീവിന് 5 വോട്ടും സിപിഐയിലെ രമ്യയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. സിപിഐ സ്ഥാനാർഥി രംഗത്ത് എത്തിയതോടെ യുഡിഎഫ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.






