ആലപ്പുഴ: എംഡിഎംഎയും സിറിഞ്ചുകളുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്നേഷാണ് സൗത്ത് പോലീസിന്റെ പിടിയിലായത്. എസ്എഫ്ഐ മുൻ ഏരിയ കമ്മിറ്റി അംഗം ആയിരുന്നു വിഘ്നേഷ്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. വിഘ്നേഷനിൽ നിന്ന് 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളും കണ്ടെത്തി.
വിഘ്നേഷന് ലഹരി ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഹരിപ്പാട് നിന്ന് എംഡിഎംഎയുമായി പിടികൂടിയയാളിൽ നിന്നുമാണ് വിഘ്നേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. എംഡിഎംഎ വിഘ്നേഷാണ് നൽകിയതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.






