സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മലപ്പുറത്ത് ജനവിധി തേടാൻ പുതുമുഖങ്ങളെ കളത്തിലിറക്കി സിപിഎം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ വഴിക്കടവ് ഡിവിഷനിൽനിന്ന് മത്സരിക്കും. നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷറോണോ റോയ് ചുങ്കത്തറ ഡിവിഷനിൽനിന്ന് ജനവിധി തേടും. പുതുമുഖങ്ങളെ കളത്തിലിറക്കി മലപ്പുറത്ത് മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഇടത് മുന്നണി. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചു.

മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിക്കാൻ എസ്എഫ്ഐ നേതാവിനെയാണ് എൽഡിഎഫ് കളത്തിലിറക്കിയത്. എം ജെ തേജനന്ദയെന്ന 22കാരിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് തിരുനാവായ ഡിവിഷനിൽനിന്നും പാർട്ടിക്കായി ജനവിധി തേടുന്നത്.

അതേസമയം പൂക്കോട്ടൂർ ഡിവിഷനിൽ ജനതാദൾ എസിന് സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല. ഇതോടെ ഈ ഡിവിഷൻ സിപിഐഎം ഏറ്റെടുത്തു. വനിതാ സംവരണ ഡിവിഷനായ ഇവിടെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ റംസീന പി മത്സരിക്കും.

വഴിക്കടവ്- പി ഷബീർ, ചുങ്കത്തറ- അഡ്വ ഷറോണ സാറാ റോയ്, വണ്ടൂർ-ബി മിനികല, മേലാറ്റൂർ- അഡ്വ മുഹമ്മദ് സമീർ, അങ്ങാടിപ്പുറം- കെ ദിലീപ്, കൊളത്തൂർ- പി കെ ഷബീബ, ആനക്കയം- അഡ്വ ബേനസീർ, തൃക്കലങ്ങോട്-അബ്ദുൾ ജസീർ, കാടാമ്പുഴ- സജിത ഇ എം, കുറ്റിപ്പുറം- അഡ്വ കെ ഷഹാന പർവ്വീൻ, തവനൂർ- കെ ശാമിലി, ചങ്ങരംകുളം- കെ വി ഷഹീർ, തിരുന്നാവായ-എം ജെ തേജനന്ദ, പൊന്മുണ്ടം- ടി നിയാസ്, താനാളൂർ- കെ പി രാധ, നന്നമ്പ്ര- കെ പി കെ തങ്ങൾ, പൂക്കോട്ടൂർ – റംസീന പി, തേഞ്ഞിപ്പലം- പി വി അബ്ദുൾ വാഹിദ്, പുളിക്കൽ-എം കെ വസന്ത, വാഴക്കാട്- എൻ പ്രമോദ് ദാസ്, എടവണ്ണ- മുഹമ്മദ് സഫ്‌വാൻ സി എം, മക്കരപ്പറമ്പ്- പി ടി ഷഹീദ, മംഗലം- സി എം ജസീന എന്നിവരാണ് സ്ഥാനാർത്ഥികൾ.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement