Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിപിഎം കൊടി തോരണങ്ങൾ നശിപ്പിക്കുന്നത് പതിവാക്കി; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകൻ പൂരപ്പുഴ സ്വദേശി തെക്കേപ്പുറത്ത് ജിഷ്ണുവിനെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 15നാണ് താനൂര്‍ മുക്കോല മേഖലയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിപിഎം മുക്കോല ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ജിഷ്ണു പിടിയിലാകുന്നത്.

പുതുവത്സര ആഘോഷം നടക്കവേ സിപിഎമ്മിന്റെ കൊടി നശിപ്പിക്കുന്നത് പെട്രോളിങ്ങിന് ഇറങ്ങിയ പോലീസിന്റെ ശ്രദ്ധയിൽ പെടുകയും പിടികൂടുകയും ചെയ്തപ്പോഴാണ് സമാനമായ രീതിയിൽ മുൻപും കൊടി തോരണങ്ങൾ നശിപ്പിച്ചത് താനാണെന്ന് ജിഷ്ണു സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Recent News

Advertisement
WhiteswanTV Footer