സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാളയിലെ സിപിഎം വിമത സ്ഥാനാർത്ഥി ടി പി രവീന്ദ്രന്  വാഹന അപകടത്തിൽ പരിക്കേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര: മാള പഞ്ചായത്തിലെ സിപിഎം വിമത സ്ഥാനാർത്ഥി ടി പി രവീന്ദ്രന്  വാഹന അപകടത്തിൽ പരിക്കേറ്റു. മാള ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി പി രവീന്ദ്രന് ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തൃശ്ശൂർ ഹാർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് മാളപള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം രവീന്ദ്രൻ ഓടിച്ച ബൈക്കും ഒരു കരാറുകാരന്റെ കാറും തമ്മിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ മാള ബിസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരതരമായത്തിനെ തുടർന്ന് അവിടെ നിന്ന് തൃശൂർ ഹാർട്ട് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

7 വാരിയല്ലുകൾക്കും കാലിനും ഗുരുതരമായി പരിക്കുപറ്റിയിട്ടുണ്ട്. മാള പഞ്ചായത്ത് പ്രസിഡണ്ട്, മാള ബ്ലോക്ക് മെമ്പർ മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്ന നിലകളിലും രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട് 

 ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന്  ടിപി രവീന്ദ്രൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പാർട്ടി ടി പി രവീന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement