എംവി ഗോവിന്ദന്റെ ആർഎസ്എസ് ബന്ധത്തെപറ്റിയുള്ള പരാമർശം വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആർഎസ്എസുമായി സിപിഎമ്മിന് എല്ലാക്കാലത്തും അന്തർധാരയുണ്ട്. ഇപ്പോഴത്തെ പരാമർശം എം സ്വരാജിന് വോട്ട് കിട്ടാനുള്ള കൂർമബുദ്ധിയുടെ ഭാഗമായി ഉണ്ടായ ബുദ്ധിയിൽ നിന്നും വന്നതാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. അതിനു സിപിഎം പൂർണ പിന്തുണ നൽകുകയാണ് ചെയ്യുന്നത്. നിലമ്പൂരിൽ യുഡിഎഫ് വിജയം സുനിശ്ചിതമാണ്. എൽഡിഎഫിന്റെ കള്ളപ്രചരണം ജനങ്ങൾ തിരിച്ചറിയും. പിവി അൻവർ പിടിക്കുക എൽഡിഎഫ് വോട്ടുകൾ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
എം സ്വരാജ് ഞങ്ങളെ കൂടുതലൊന്നും പഠിപ്പിക്കേണ്ട. ഗോവിന്ദനെക്കാൾ വളർന്ന ആളൊന്നുമല്ല എം സ്വരാജ്. സ്വരാജ് പാർട്ടി സെക്രട്ടറി ആകുമ്പോൾ പഠിപ്പിക്കാൻ വന്നാൽ മതി. ചരിത്ര വസ്തുതകൾ ഒരു കാലത്തും ആർക്കും മറച്ചുവെക്കാൻ കഴിയില്ല. എംവി ഗോവിന്ദൻ വീണിടിത്ത് കിടന്ന് ഉരുളുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Content: CPM supports BJP for Congress-free India: Ramesh Chennithala






