കോഴിക്കോട്: നരിക്കാട്ടേരി മേഖലയില്‍ സിപിഎം പ്രവർത്തകര്‍ക്കിടയിൽ സംഘർഷം. പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് എന്നാണ് സൂചന. കഴിഞ്ഞ ദിവസം സിപിഎം പഞ്ചായത്തംഗം പി പി ബാലകൃഷ്ണനും കുടുംബത്തിനുമ്മേല്‍ നടന്ന അക്രമത്തിനും ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ലഭിച്ചിരുന്നു.
ബ്രാഞ്ച് സെക്രട്ടറി സജീവ് നേതൃത്യത്തിലുള്ള എട്ട് അംഗ സംഘം അക്രമത്തിൽ പങ്കാളികളാണെന്നായിരുന്നു പരാതിയിൽ ഉയർന്നത്. സജീവന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന് കാരണം ബാലകൃഷ്ണന്‍റെ കുടുംബത്തിന്റെ ഇടപെടലാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.






