Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏറനാട് എൽഡിഎഫിന് ഇരുട്ടടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. ചാലിയാർ, എടവണ്ണ, അരീക്കോട്, കീഴുപറമ്പ്, കാവനൂർ, കുഴിമണ്ണ, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. ഇരു മുന്നണിക്കും വ്യക്തമായ വേരോട്ടുമുള്ള പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നെങ്കിലും എൽ.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്നത്. 20 സീറ്റുകളുള്ള അരീക്കോട് പഞ്ചായത്തിൽ 15 ഇടങ്ങളിൽ യു.ഡി.എഫും, നാല് ഇടങ്ങളിൽ എ ൽ.ഡി.എഫും താഴെകൊഴക്കൊട്ടൂരിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.

കഴിഞ്ഞ തവണ എട്ട് സീറ്റ് ലഭിച്ചിരുന്ന എൽ.ഡി.എഫ് അരീക്കോട് പഞ്ചായത്തിൽ നാലിൽ ഒതുങ്ങി. 16 വാർഡുള്ള കീ ഴുപറമ്പ് പഞ്ചായത്തിൽ പത്തിടത്ത് യു.ഡി.എ ഫും ആറിടത്ത് എൽ.ഡിഎഫുമാണുള്ളത്. 23 വാർഡുള്ള കാവന്നൂർ പഞ്ചായത്തിൽ 17 ഇടങ്ങളിൽ യു.ഡി.എഫും ആറിടങ്ങളിൽ എൽ.ഡി.എഫുമാണ് വിജയത്. ഇവിടെയും കഴിഞ്ഞ തവണ ത്തേക്കാൾ ഒരു സീറ്റിൻ്റെ കുറവാണ് ഉണ്ടായത്. 24 വാർഡുള്ള ഊർങ്ങാട്ടിരി പഞ്ചായത്തിൽ 17 ഇടങ്ങളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ എൽ. ഡി.എഫ് വെറും ഏഴ് സീറ്റിൽ മാത്രം ഒതുങ്ങി.

കുഴിമണ്ണ പഞ്ചായത്തിൽ മുഴുവൻ സീറ്റും യു.ഡി.എഫിന്റെ കയ്യിൽ ഭദ്രമാണ്. എടവണ്ണ പഞ്ചായത്തിൽ 24 സീറ്റിൽ 18 യു.ഡി.എഫും ആറ് ഇടത്തു മാത്രമായി എൽ.ഡിഎഫ് ഒതുങ്ങേണ്ടിവന്നു. ഇ തോടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഇനി യു.ഡി.എഫ് ഭരിക്കും. ചാലിയാറിൽൽ 15 സീറ്റിൽ 14ഉം യു.ഡി.എഫിൻ്റെ കയ്യിൽ ഭദ്രമാണ്. ഒരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ മുഴുവൻ സീറ്റിലും യു.ഡി.എഫിന് തകർപ്പൻ വിജയമാണ് സമ്മാനിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിംലീഗിലെ പി.കെ. ബഷീറിന് ലഭിച്ചത്78,076 വോട്ടുകൾ (54.49 ശതമാനം) എൽ.ഡി. എഫ് സ്വതന്ത്രൻ കെ.ടി. അബ്ദുറഹിമാന് ലഭിച്ചത് 55,530 വോട്ടുകളും (38.76 ശതമാനം ) വോട്ടുകളാണ്. അന്ന് ബഷീറിൻ്റെ ഭൂരിപക്ഷം 22,546 വോട്ടാണ്.

Advertisement
WhiteswanTV Footer