കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിക്കുന്ന ഒമ്പതിന് കുറ്റ്യാടി ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ടൗണില്‍ പ്രചരണ യോഗങ്ങളോ റാലികളോ ഉണ്ടാവില്ല. ടൗണിന്റെ ഏതെങ്കിലും ഭാഗത്ത് മൈക്ക് പ്രചാരണം നടത്താവുന്നതാണ്. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റ്യാടി ടൗണില്‍ വരുന്നത് ഒഴിവാക്കാന്‍ നേതാക്കള്‍ മുന്‍കൈ എടുക്കണം.
വേളം പഞ്ചായത്തിലും കൊട്ടിക്കലാശം ഉണ്ടാവില്ല. കുന്നുമ്മല്‍, നരിപ്പറ്റ പഞ്ചായത്തുകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രചരണം നടത്താവുന്നതാണ്. തീരുമാനങ്ങള്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും അംഗീകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി.കൈലാസ് നാഥ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.കെ.സുരേഷ്, സി.എന്‍.ബാലകൃഷ്ണന്‍, ശ്രീജേഷ് ഊരത്ത്, ഒ.പി. മഹേഷ്, വി.പി.മൊയ്തു, കെ.ചന്ദ്ര മോഹന്‍, നൗഷാദ് കോവില്ലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.






