കാസർഗോഡ്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കിനാനൂർ – കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചോയ്യങ്കോട്ട് നടന്നു. റാലിയുടെ ഉദ്ഘാടനം സി പി എം കേന്ദ്രക്കമ്മറ്റിയംഗം പി.കെ. ശ്രീമതി നിർവഹിച്ചു. എൻ. പുഷ്പ്പ രാജൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കെ. ലക്ഷ്‌മണൻ സ്വാഗതം പറഞ്ഞു.
ഇ ചന്ദ്രശേഖരൻ എം എൽ എ, എ സ് എഫ് ഐ സംസ്ഥാന പ്ര സിഡണ്ട് എം ശിവപ്രസാദ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പൻ, കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡണ്ട് രാഘവൻ കൂലേരി, സി പി എം ജില്ലാക്കമ്മറ്റിയം ഗം വി.കെ.രാജൻ, പരപ്പ ബ്ലോ കിക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്‌മി, കിനാനൂർ-കരി ന്തളം പഞ്ചായത്ത് പ്രസിഡ ണ്ട് ടി.കെ.രവി, ജില്ലാ പഞ്ചാ യത്ത് കയ്യൂർ ഡിവിഷൻ സ്ഥാ നാർത്ഥി ഒക്ലാവ് കൃഷ്‌ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ പാറ ക്കോൽ രാജൻ, കെ.എ. രമ ണി, ബിന്ദു കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.






