സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അപകീർത്തി കേസ്: ശോഭാ സുരേന്ദ്രന് സമൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ് അയച്ച് കോടതി. മാർച്ച്‌ 28 ന് കോടതിൽ നേരിട്ട് ഹാജരാകാനാണ് ഗോകുലം ഗോപാലൻ നൽകിയ പരാതിയിൽ തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് ഒന്നിന്റെ ഉത്തരവ്. പണം നൽകി തന്നെ സ്വാധീനിക്കാൻ ​ഗോകുലം ​ഗോപാലൻ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം.

എന്നാൽ, ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ​ഗോകുലം ​ഗോപാലൻ തള്ളിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. തൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ​ഗോ​കുലം ​ഗോപാലൻ ആവശ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും താൻ ഇടപെടാറില്ലെന്നെന്നും വ്യക്തിഹത്യ നടത്താൻ വേണ്ടിയുള്ള ആരോപണങ്ങളാണ് ഇതെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement