സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തലയുടെ രണ്ടാം വരവിന് താമസം; നിരാശയോടെ ആരാധകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത് 2007 ൽ റിലീസിനെത്തിയ ചിത്രമാണ് ചോട്ടാ മുംബൈ. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഈ ചിത്രം. മോഹന്‍ലാലിന്‍റെ വരുന്ന പിറന്നാള്‍ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. അടുത്തിടെ ചിത്രത്തിന്‍റെ നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജുവും ഈ ഡേറ്റ് കണ്‍ഫേം ചെയ്‍തിരുന്നു. പിന്നീട് റീ റിലീസ് തീയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഛോട്ടാ മുംബൈ തിയറ്ററിലേക്ക് വീണ്ടും വൈകും എന്നാണ് പുതിയ റിപ്പോർട്ട്. തുടരും വിജയകരമായ പ്രദര്‍ശനം തുടരുന്നതിനാല്‍ ചിത്രം അല്‍പം വൈകും എന്നാണ് സാമൂഹ്യ മാധ്യമത്തിലൂടെ മണിയൻപിള്ള രാജു അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു.

സിദ്ദിഖ്, ഭാവന, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദ​േവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാല്‍ ആരാധകര്‍ സമീപ വര്‍ഷങ്ങളില്‍ തങ്ങളുടെ ഒത്തുചേരലുകളില്‍ പലപ്പോഴും ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് അടക്കമുള്ള റീ റിലീസുകള്‍ക്ക് ശേഷമെത്തുന്ന മോഹന്‍ലാലിന്‍റെ റീ റിലീസ് കൂടിയാണ് ഛോട്ടാ മുംബൈ. വലിയ റീപ്പീറ്റ് വാലു ഉള്ള ചിത്രം ആയാണ് ഛോട്ടാ മുംബൈയെ കണക്കാക്കുന്നത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.