ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടന സ്ഥലത്തിന് സമീപം നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് അറ്റുപോയ മനുഷ്യകൈ കണ്ടെത്തിയത്.
സമീപവാസികളാണ് ആദ്യം അവശിഷ്ടം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും മൃതദേഹ അവശിഷ്ടം പരിശോധനയ്ക്കായി കൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളിൽ നിന്ന് അവർ ഉപയോഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി. ഡയറിയിലെ വിവരങ്ങൾ ആസൂത്രിത ഭീകരാക്രമണ പദ്ധതികളെക്കുറിച്ചെന്നാണ് സൂചന.
നവംബർ 8 മുതൽ 12 വരെയുള്ള തീയതികളിലെ കോഡ് ചെയ്ത വിവരങ്ങളും ഡയറിയിൽ നിന്ന് കണ്ടെത്തി. ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 25ഓളം പേരുകളും ഡയറിയിൽ എഴുതിയിരുന്നു






