Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാക്-ഐഎസ്ഐ ബന്ധം, ആയുധക്കടത്തും; ഡൽഹിയിൽ 4 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിലാണ് നാല് പേർ അറസ്റ്റിലായത്. പാകിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുള്ള അന്തർസംസ്ഥാന ഭീകര- ആയുധ കടത്ത് സംഘമാണ് പിടിയിലായത്. അറസ്റ്റിലായവരിൽ മൂന്ന് പേർ പഞ്ചാബിൽനിന്നും ഒരാൾ ഡൽഹിയിൽനിന്നുമാണ്.

ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ സംഘം രഹസ്യ നിരീക്ഷണം നടത്തിയതായും പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് വിദേശനിർമ്മിത പിസ്റ്റളുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer