ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി സ്വദേശിനിയായ രത്നമ്മ കെ.ആർ (61) ആണ് ട്രെയിൻ തട്ടി മരിച്ചത്.
ഇന്ന് രാവിലെ ഏകദേശം 10.30 ഓടെയാണ് അപകടം നടന്നത്. സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങിയ രത്നമ്മ, കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണതിനെ തുടർന്ന് സമീപത്ത് എത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രത്നമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




