സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ധനുഷ് പ്രതികാരദാഹി’: ആരാധകരെ ഞെട്ടിച്ച് നയന്‍താരയുടെ പരസ്യ വിമര്‍ശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടന്‍ ധനുഷിനെതിരെ ഗുരുതര ആരോപണവുമായി നയന്‍താര. തനിക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം തീര്‍ക്കുകയാണെന്ന് നയന്‍താര ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന തുറന്ന കത്തിലാണ് ധനുഷിനെതിരെ നടി ആരോപണമുന്നയിച്ചിരിക്കുന്നത്. ധനുഷ് പ്രതികാരദാഹിയാണെന്ന് നയൻതാര കത്തിൽ പറയുന്നു.

Beyond the Fairy Tale എന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു.

വിഘ്നേശ് സംവിധാനം ചെയ്ത് നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നാനും റൗഡി താന്‍ എന്ന ചിത്രം
നിര്‍മിച്ചത് ധനുഷായിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പ്രണയത്തിലാകുന്നതെന്ന് നയന്‍താരയും വിഘ്നേശും പറഞ്ഞിട്ടുണ്ട്. ഡോക്യുമെന്ററിയിലും ഇരുവരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ഈ ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ധനുഷ് എന്‍ഒസി(നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാതെ വൈകിപ്പിച്ചുവെന്ന് നയന്‍താര പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതം നല്‍കിയില്ലെന്നും ഇതാണ് ഡോക്യുമെന്ററി വൈകാനും പിന്നീട് റീ എഡിറ്റ് ചെയ്യാനും കാരണമായതെന്നും നടി പറഞ്ഞു.

നാനും റൗഡി താന്‍ സിനിമയുടെ ഷൂട്ട് സമയത്ത് ചിലര്‍ ഷൂട്ട് ചെയ്ത ലൊക്കേഷന്‍ വീഡിയോകള്‍ മൂന്ന് സെക്കന്റ് സമയം ഡോക്യുമെന്ററിയില്‍ കാണിച്ചിട്ടുണ്ട്. ഇതിന്റെ പേരിലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര കത്തില്‍ പറയുന്നു.

ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണെന്നും നയന്‍താര പറഞ്ഞു. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്ററി റിലീസിന് ഒരുങ്ങുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.