‘മിസൈല്‍ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന എപിജെ അബ്ദുൽ കലാമിന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. ധനുഷാണ് ചിത്രത്തിൽ എ പി ജെ അബ്ദുൽ കലാമായി വേഷമിടുക. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്ത് ആണ് ചിത്രം സംവിധാനം ചെയുന്നത്. ‘കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക.നിമയുടെ അനൗൺസ്‌മെന്റ് കാൻസ് ഫെസ്റ്റിവലിൽ വച്ചു നടന്നു. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്, ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ധനുഷും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനൊപ്പം പ്രഖ്യാപനം പങ്കുവെച്ചു .
“ഇത്രയും പ്രചോദനാത്മകവും മഹാനുമായ ഒരു നേതാവിന്റെ – നമ്മുടെ സ്വന്തം ഡോ. എ.പി.ജെ. അബ്ദുൾ കലാം സാറിന്റെ – ജീവിതം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും അനുഗ്രഹീതനാണെന്നും ധനുഷ് പോസ്റ്ററിനോടൊപ്പം കുറിച്ചു. ടി-സീരീസിന്റെ ബാനറിൽ ഭൂഷൺ കുമാർ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സൈവിൻ ക്വാഡ്രാസാണ്. നീർജ, മൈദാൻ, പർമാണു: ദി സ്റ്റോറി ഓഫ് പൊഖ്‌റാൻ എന്നീ പ്രശസ്ത ജീവചരിത്ര സിനിമകൾ രചിച്ച സൈവിൻ ക്വാഡ്രാസാണ് തിരക്കഥ ‘കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യയുടെ’ എഴുതിയിരിക്കുന്നത്.






