സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രണയ നായകനായി ധ്യാന്‍ ശ്രീനിവാസന്‍; ‘ഒരു വടക്കൻ തേരോട്ട’ത്തിലെ ഗാനം പുറത്ത്

ബിനുൻരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ അനുരാഗിണി ആരാധികേ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തെത്തി. ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ഗാനം പുറത്തുവിട്ടത്. പ്രണയത്തിൻ്റെ ആരാധകനായി ധ്യാൻ ശ്രീനിവാസിന്റെ ഗംഭീര ചുവടുമാറ്റമാണ് ഈ ഗാനത്തിൽ. കരിയറിൽ ഇതുവരെ കാണാത്ത പ്രണയഭാവവുമായിട്ടാണ് ധ്യാൻ ഇത്തവണ എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം കൂടിയാണിത്.

വസുദേവിനൊപ്പം പ്രശസ്ത ഗായിക നിത്യ മാമ്മൻ്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ഈ ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ദൃശ്യഭംഗി ഏറെയുള്ള മനോഹരമായ ഈ ഗാനത്തിലെ പ്രണയാതുരമായ വരികൾ കൊണ്ട് ആസ്വാദകരെ ആനന്ദ ലബ്ധിയിൽ ആറാടിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി വീണ്ടും നമ്മളെ വിസ്മയിപ്പിക്കുന്നു. മലയാളികൾ ഏറ്റു പാടിയ നിരവധി ഗാനങ്ങൾക്ക് ജന്മം നൽകിയ ബേണി ഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിൻറെ മകൻ ടാൻസനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിലെ പുതിയ ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല. ദർബാരി കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം അച്ഛൻ മകൻ കൂട്ടുകെട്ടിന് സംഗീത സംവിധാന രംഗത്ത് തങ്ങളുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ്.

പ്രേക്ഷകർ നെഞ്ചോട് ചേർത്ത് ‘ഇടനെഞ്ചിലെ മോഹം’ എന്ന ഗാനത്തിനു ശേഷം സരിഗമ മ്യൂസിക് പുറത്തുവിടുന്ന ഈ ഗാനവും പാട്ടിനെ സ്നേഹിക്കുന്നവർ ഏറ്റുപാടും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ധ്യാനിനൊപ്പം നായികയായി ദിൽന രാമകൃഷ്ണനും ശ്രദ്ധ നേടുന്നു. മനോഹരമായ നൃത്തച്ചുവടുകൾ ഒരുക്കിയിരിക്കുന്നത് ബിജു ധ്വനിതരംഗ് ആണ്. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ റിലീസിന് തയ്യാറെടുക്കുന്ന ‘ഒരു വടക്കൻ തേരോട്ടത്തിൽ ‘മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളുടെ ഒരു നിര തന്നെയുണ്ട്. സനു അശോകന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പവി കെ പവനും എഡിറ്റിംഗ് ജിതിൻ ഡികെയും ആണ്. രമേശ് സി പി യുടെ നേതൃത്വത്തിൽ എറണാകുളത്തെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ ആണ് ചിത്രത്തിൻ്റ കളർ ഗ്രേഡിങ് പൂർത്തിയായത്. നാഷണൽ അവാർഡ് ജേതാവും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗവുമായ സിനോയ് ജോസഫിന്റെ നേതൃത്വത്തിൽ മുംബൈയിലെ കനാൻ സ്റ്റുഡിയോയിൽ ആണ് സൗണ്ട് മിക്സിങ് പൂർത്തിയാക്കി റിലീസിന് തയ്യാറാവുന്നത്. കോ പ്രൊഡ്യൂസേഴ്സ് സൂര്യ എസ് സുഭാഷ്, ജോബിൻ വർഗീസ്, പിആർഒ വാഴൂർ ജോസ്, എ എസ് ദിനേശ്, ഐശ്വര്യ രാജ്. ഒരു വടക്കൻ തേരോട്ടം ഡ്രീം ബിഗ് ഫിലിംസ് ഉടൻ പ്രദർശനത്തിനെത്തിക്കും.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement