Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഐ സാരി ചിത്രങ്ങൾ സൃഷ്‌ടിച്ച്‌ ഇൻസ്റ്റയിലടക്കം ഷെയർ ചെയ്‌തോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിൽ ഓരോ കാലത്തും പലതരം ട്രെൻഡുകൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം ട്രെൻഡുകൾ ലോകമാകെ ചർച്ചചെയ്യപ്പെടാം.ഗൂഗിളിന്റെ നാനോ ബനാനവഴി ത്രീഡി മോഡലും ചെറുപ്രതിമയും ഉണ്ടാക്കുന്ന ട്രെൻഡ് അടുത്തിടെ ഉണ്ടായതാണ്. ഇതിനൊപ്പം നാനോ ബനാന ഇമേജ് ജനറേറ്റർ ടൂൾവഴി ഉണ്ടായ മറ്റൊരു ട്രെൻഡാണ് എഐ സാരി ചിത്രങ്ങൾ. പെൺകുട്ടികൾ അവരുടെ ചിത്രം നൽകുമ്പോൾ നാനോ ബനാന ഇമേജ് ജനറേറ്റർ ടൂൾ വളരെ കൗതുകകരവും ഭംഗിയേറിയതുമായ സാരി ചിത്രങ്ങളാക്കി അവ തിരികെ തരും. ഈ ട്രെൻഡിനൊപ്പം നിൽക്കാത്തവർ പോലും ഇതെന്തെന്ന് അറിയാൻ സർച്ച് ചെയ്‌തിട്ടുണ്ടാകും.

ഗൂഗിൾ ജെമിനിയുടെ നാനോ ബനാന ടൂൾ വഴി നിങ്ങളെ ഒരു കാർട്ടൂണിഷ് ഛായയുള്ള, വിടർന്ന കണ്ണുകളും തിളങ്ങുന്ന ചർമ്മവുമുള്ള ആളുകളായാണ് അവതരിപ്പിക്കുക. എല്ലാക്കാലത്തും ഉണ്ടാകുന്നതുപോലെ ഇത്തരം സോഷ്യൽമീഡിയ ട്രെൻഡുകൾ എത്രത്തോളം സുരക്ഷിതമാണ് എന്ന ചിന്ത ഇപ്പോൾ ഉയരുന്നുണ്ട്.
ഗൂഗിൾ, ഓപ്പൺ എഐ പോലുള്ള ടെക്ക് കമ്പനികൾ ഉപഭോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റുകൾ സംരക്ഷിക്കാൻ നടപടിയെടുക്കാറുണ്ടെങ്കിലും അവ മറ്റിടങ്ങളിൽ പങ്കുവയ്‌ക്കുമ്പോൾ നമ്മുടെ തന്നെ സുരക്ഷാ മാനദണ്ഡങ്ങളാണ് ശ്രദ്ധിക്കേണ്ടത്. തന്റെ ചിത്രമോ മറ്റോ തെറ്റായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്നോ, അനുമതിയില്ലാതെ അവയിൽ മാറ്റം വരുത്താമോ എന്നോ തെറ്റായ വിവരം നൽകി പങ്കുവയ്‌ക്കപ്പെടുമോ എന്നെല്ലാം അറിഞ്ഞ് തീരുമാനമെടുക്കേണ്ടത് വ്യക്തികൾ തന്നെയാണ്.

എന്നാൽ ടാറ്റ്‌ലർ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡിജിറ്റൽ വാട്ടർമാർക്ക് പരിശോധനക്കുള്ള ഡിറ്റക്ഷൻ ടൂൾ പൊതുസമൂഹത്തിൽ ലഭ്യമല്ലാത്തതിനാൽ എല്ലാവർക്കും ചിത്രങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ കഴിയില്ല എന്ന പോരായ്‌മ ഉണ്ട്. എന്നാൽ എഐ ഡിറ്റക്ഷൻ സ്റ്റാർട്ടപ്പ് ആയ റിയാലിറ്റി ഡിഫന്ററിന്റെ സിഇഒ ബെൻ കോൾമൻ പറയുന്നതനുസരിച്ച് അത് അറിവുള്ളവർക്ക്‌ എളുപ്പത്തിൽ വ്യാജമായി നിർമ്മിക്കാൻ കഴിയും. നീക്കം ചെയ്യാനും, മായ്‌ചുകളയാനും കഴിയും അതിനാൽ അതിനെ വിശ്വാസത്തിലെടുക്കുക പ്രയാസമാണ്. എഐ നിർമ്മിതമെന്നറിയാൻ വാട്ടർമാർക്കിംഗ് സഹായിക്കുമെങ്കിലും അത് മാത്രമാണ് മികച്ച വഴിയെന്ന് കരുതാനാകില്ല എന്നാണ് മറ്റുചില വിദഗ്ദ്ധർ പറയുന്നത്.

Recent News

Advertisement
WhiteswanTV Footer