കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിച്ചടക്കാനുള്ള നീക്കമായി കോണ്‍ഗ്രസ്. പ്രശസ്ത സംവിധായകന് വി.എം. വിനുവിനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. പാറോപ്പടിയിലോ ചേവായൂരിലോ വിനു മത്സരിക്കാനാണ് സാധ്യത.
വി.എം. വിനുവിനോടു രമേശ് ചെന്നിത്തലയും, ഷാഫി പറമ്പിലും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മത്സരിക്കാന്‍ വിനു സമ്മതം നല്‍കിയത്. എങ്കിലും അന്തിമ തീരുമാനം ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിനു വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിക്കും. 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 23 സ്ഥാനാര്‍ത്ഥികളുടെ പേരുകൾ ഇന്ന് പ്രസിദ്ധീകരിക്കും.
നിഷ്പക്ഷ വോട്ടർമാരെയും പൊതുസ്വീകാര്യരായ പൗരന്മാരെയും ലക്ഷ്യമിട്ടാണ് വിഎം വിനുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. ദീർഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷൻ സമീപം താമസിക്കുന്ന വ്യക്തിയാണ് വിനു.
നേതൃത്വവുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം വിഎം വിനുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അന്തിമമാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയോടെ തീരുമാനിക്കും.










