മുംബൈ: ബോളിവുഡ് നടി ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ഹോളിഗാർഡ്സ്’ എന്ന സൂപ്പർ നാച്ചുറൽ ആക്ഷൻ-ത്രില്ലറിലൂടെയാണ് ദിഷയുടെ ഹോളിവുഡ് പ്രവേശനം. മെക്സിക്കോയിൽ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
ഓസ്കാർ ജേതാവായ നടന് കെവിൻ സ്പെയ്സി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. ദിഷയെ കൂടാതെ, ഡോൾഫ് ലണ്ട്ഗ്രെൻ, ടൈറീസ് ഗിബ്സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.






