കോട്ടയം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും വിതരണ കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഏറ്റുമാനൂര്‍ സത്രം വെയര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തി ജില്ലാ വരണാധികാരി.
ഇവിടെനിന്ന് ബ്ലോക്ക്, മുനിസിപ്പല്‍ റിട്ടേണിംഗ് ഓഫീസര്‍മാരാണ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങുന്നത്. ഏറ്റുമാനൂര്‍, ചങ്ങനാശേരി നഗരസഭകള്‍, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ഇന്ന് നല്‍കിയത്.
കോട്ടയം ജില്ലയിലെ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമുള്ള 17 വിതരണ – സ്വീകരണകേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പിന്‍റെ തലേന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും.




