സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഉപദ്രവിക്കരുത്,രാജി വെച്ചത് അപമാനം കാരണം;സജി മഞ്ഞ കടമ്പില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം:കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അപമാനം കാരണമെന്ന് സജി മഞ്ഞക്കടമ്പില്‍.തന്നെ ഉപദ്രവിക്കരുതെന്നും പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നും മുമ്പ് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും മഞ്ഞക്കടമ്പില്‍ രാജിവെച്ചിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മഞ്ഞക്കടമ്പിലിന്റെ രാജി, കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ജോസഫ് വിഭാഗത്തിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രവര്‍ത്ത രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി.പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കി.ലോക്സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സജി ആരോപിച്ചിരുന്നു.രാജിവച്ചതിന് പിന്നാലെ അനുനയ ചര്‍ച്ചകളില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് സജിയുമായി ഇനി ചര്‍ച്ച വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി;കോലിക്കെതിരെ വിമര്‍ശനവുമായി പാകിസ്താന്‍ താരം

മോന്‍സ് ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ താന്‍ സുരക്ഷിതനല്ലെന്ന് ആവര്‍ത്തിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി.ഇതിനിടെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സജി,കെ എം മാണിയുടെ ഫോട്ടോ എടുത്തുകൊണ്ടുപോയിരുന്നു.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം അടക്കം രാജിവെച്ച അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ മാണി വിഭാഗം ചരടുവലി തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് മാണിയുടെ ഫോട്ടോ എടുത്തു മാറ്റിയ സംഭവം ഉണ്ടായത്.

Tags :

Recent News

Advertisement