സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തന്നെ അനുകരിക്കരുത്,ഉപദേശിക്കാന്‍ ആരുമില്ലായിരുന്നെന്ന് :റാപ്പര്‍ വേടന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി : സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് റാപ്പര്‍ വേടന്‍.ഇടുക്കി വാഴത്തോപ്പില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. വൻ വരവേൽപ്പായിരുന്നു വേടന് ലഭിച്ചത്. പരുപാടിയിൽ വേടൻ തന്റെ ചില കാര്യങ്ങള്‍ ആരും അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും പറഞ്ഞു.നേരത്തെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ വേടനെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ ഉള്‍പ്പെട്ടതോടെ പരിപാടി റദ്ദാക്കുകയായിരുന്നു.

പിന്നീട് വീണ്ടും സർക്കാർ ഇടപെടലിനെ തുടർന്ന് വേടന് വേദിയൊരുക്കുകയായിരുന്നു . വേടന്‍ എന്ന വ്യക്തി പൊതുസ്വത്തതാണെന്നും താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും തന്റെ നല്ല ശീലങ്ങള്‍ കണ്ട് പഠിക്കുകയാണ് വേണ്ടത് എന്നും വേടൻ ആരാധകരോട് പറഞ്ഞു . അതേസമയം വേടൻ കഞ്ചാവ് കേസിൽ പെട്ടതോടെ വേടനൊപ്പം സര്‍ക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചിരുന്നു. കൂടാതെ തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കിയതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ കാസിം പിന്നാലെ വേടന്റെ ജനപ്രീതിയും വൻ തോതിൽ ഉയർന്നിട്ടുണ്ട് .

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.