മസ്കറ്റ്: ഒമാനിലെ സലാല തുറമുഖത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തുറമുഖത്ത് ജോലി ചെയ്തിരുന്ന ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ആഘാതത്തിൽ തുറമുഖത്തിലെ ഒരു ക്രെയിനിന് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
സംഭവത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




