സമൂഹത്തിലെ ലഹരി വര്‍ധനവിന് സിനിമയല്ല പ്രശ്‌നമെന്ന് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോ സിനിമ അതിന് കാരണമാകുന്നില്ല. സമൂഹത്തിലെ പ്രശ്‌നങ്ങളെയാണ് സിനിമ ചൂണ്ടിക്കാണിക്കുന്നതെന്നും സിനിമ മേഖലയില്‍ മാത്രമല്ല ലഹരിയുടെ പ്രശ്‌നമുള്ളതെന്നും ഉണ്ണി മുകുന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. സിനിമയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.






