സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാസലഹരി മൊത്ത വിതരണക്കാരനെ ബംഗളൂരുവിൽ സാഹസികമായി പിടികൂടി 

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: യൂബര്‍ ടാക്‌സിയുടെ മറവില്‍ രാസലഹരി കേരളത്തിലേക്ക് കടത്തുന്ന മൊത്തവിതരണക്കാരനായ നേവി അതുലെന്ന   രാമനാട്ടുകര കായിക്കോട്ട് വീട്ടില്‍ അതുല്‍ (27) ബാംഗ്ലൂരില്‍ നിന്നും പിടികൂടുകയായിരുന്നു. ‘നവംമ്പർ 14 തീയതി കെ എസ് ആർ.ടി.സി. സ്റ്റാൻ്റിൽ നിന്നും  56.120 ഗ്രാം രാസലഹരി പിടികൂടിയ സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കിയ മൊത്ത വിതരണക്കാരനും യൂബര്‍ ടാക്‌സിക്കാരനായ നേവി അതുലിനെ ബാംഗ്ലൂരില്‍ നിന്നും  പിടികൂടിയത്.

കെ എസ് ആര്‍ ടി  സി ബസ്സില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതായി   ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതനുസരിച്ച്   തൃശ്ശൂര്‍ റൂറല്‍ ലഹരി വിരുദ്ധസേനയിലെ അംഗങ്ങള്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നടത്തിയ പരിശോധനയില്‍  കോട്ടയം വൈക്കം നടുവില്‍ വില്ലേജ് അയര്‍കുളങ്ങര സ്വദേശിനി അഞ്ചുപറ വീട്ടില്‍ ശാലിനി 31 വയസ്, കോട്ടയം വൈക്കം നടുവില്‍ വില്ലേജ് വാഴമന സ്വദേശിനി നികര്‍ത്തില്‍ വീട്ടില്‍ വിദ്യ 33 വയസ്, കയ്പമംഗലം പള്ളിവളവ് സ്വദേശി ആനക്കോട്ട് വീട്ടില്‍ അജ്മല്‍ 35 വയസ്സ്, കയ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ ഷിനാജ് 34 വയസ്സ്,  കയ്പമംഗലം ചളിങ്ങാട് സ്വദേശി കടവില്‍ വീട്ടില്‍  അജ്മല്‍ 25 വയസ്സ് എന്നിവരെ 56.120 ഗ്രാം എംഡിഎംഎ അടക്കം അറസ്റ്റ് ചെയ്ത് ജയിലിടച്ചിരുന്നു. 

 ഈ അഞ്ച് പ്രതികളെയും കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പുകൾക്കുമായി കോടതിയിൽ നിന്ന്  അഞ്ചു ദിവസത്തെ   കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ്  ലഹരിമരുന്നിന്റെ ഉറവിടം ‘നേവി അതുൽ’ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അതുൽ, ഈ ജോലിയുടെ മറവിലാണ് കേരളത്തിലെ ലഹരി വിതരണക്കാർക്ക് ഇയാൾ മയക്കുമരുന്ന് കൈമാറിയിരുന്നു.അതുലിനെ നടപടിക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

അതുൽ കോഴിക്കോട് ഫറോഖ് പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലെ പ്രതിയാണ്. ചാലക്സകുടി പോലീസ് സ്റ്റേഷൻ  സബ്ബ് ഇന്‍സ്‌പെക്ടര്‍  ലാലു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  ആന്‍സണ്‍,  സിവില്‍ പോലീസ് ഓഫീസര്‍മാരായ  സജീവ്,  നിത്യ,ഡ്രൈവര്‍ എ എസ് ഐ  ജിബി ബാലന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു..

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.