തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് എസ്എച്ച്ഒ. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്.
ഇന്നലെ മുതൽ മെഡിക്കൽ ലീവിലായിരുന്നു എസ്എച്ച്ഒ. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിൽ ഇടിച്ച സംഭവം പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനുപിന്നാലെ പിഎംജിയിൽ വെച്ച് വീണ്ടും മറ്റൊരു വാഹനത്തിൽ ഇടിച്ചു. നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമിൽ അറിയിച്ചത് അനുസരിച്ചാണ് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.






