കോട്ടയം: ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ചിത്ര, ശില്പ പ്രദർശനം ഇന്നലെ ആരംഭിച്ചു. സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ ആനിമേഷൻ & ഡിസൈൻ ഫെസ്റ്റി വൽ‘എൻലിവൻ ’26 ൻ്റെ ഭാഗമായി കോട്ടയം ലളിതകല അക്കാദമി ഗാലറിയിൽ (ഡി സി കിഴക്കേമുറി ഇടം) ഫെബ്രുവരി രണ്ട് മുതൽ ആറു വരെ ചിത്ര, ശില്പ പ്രദർശനം ഏക്കോസ് ഓഫ് സൈലൻസ്’ഉണ്ടായിരിക്കും.
സെന്റ് ജോസഫ് കോളേജ് വിദ്യാർഥികളുടെ പെയിന്റിംഗുകളും ശില്പങ്ങളുമാണ് പ്രദർശനത്തിലുള്ളത്. മലയാള മനോരമ ഡെയ്ലി എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ഇന്നലെ നാലു മണിക്ക് പ്രദർശനം ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. മാത്യു മുര്യങ്കരി, അക്കാദമിക് ഡയറക്ടർ ഫാ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ, വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, കലാ അദ്ധ്യാപകൻ സജി റാഫേൽ, പ്രമുഖ ചിത്രകാരന്മാരായ ടി. ആർ. ഉദയകുമാർ, ടി. എസ്. പ്രസാദ്, റിട്ട്. അദ്ധ്യാപകൻ ഡോ. ബാബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ധാരാളം ആളുകൾ പ്രദർശനം കാണുവാൻ ഇന്നലെ എത്തിയിരുന്നു.




