Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ ഷിനോജിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കൊടിയത്തൂരിൽ റോഡിന് കുറുകേ ഓടിയ കുട്ടിയെ രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവ‌ർ ഷിനോജിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വച്ച് അരീക്കോട് സ്വദേശി ഷിനോജിനെ ആദരിച്ചത്.

ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങി റോഡിന് കുറുകേ ഓടിയ കുട്ടിയെ കണ്ട് ഷിനോജ് റോഡിന്റെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്. കൊടിയത്തൂർ മാക്കലിൽ വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവമുണ്ടായത്. ഓട്ടോയിൽ നിന്നിറങ്ങിയ കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ചുകടന്നു. പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം കൊടുക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന കുട്ടി റോഡ് മുറിച്ചുകടന്ന് അമ്മയ്‌ക്കരികിലെത്താൻ ശ്രമിക്കുകയായിരുന്നു.

ഈ സമയത്താണ് കോഴിക്കോട് കൊടിയത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന തയ്യിൽ ബസ് എത്തിയത്. ഷിനോജിന്റെ മനസാന്നിദ്ധ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. സംഭവത്തിന്റെ ആഘാതം കാരണം രണ്ട് ദിവസം ജോലിക്ക് പോകാനായില്ലെന്ന് ഷിനോജ് പറഞ്ഞു. നിരവധിപേരാണ് ഷിനോജിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.

Recent News

Advertisement
WhiteswanTV Footer