Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നദി ശുചീകരണ അഴിമതിയുമായി ബന്ധപ്പെട്ട് നടൻ ദിനോ മോറിയയുടെ വീട്ടിൽ ഇഡി റെയ്ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : മിഥി നദിയിലെ ചെളി നീക്കം ചെയ്യൽ അഴിമതിയുമായി ബന്ധപ്പെട്ട് നടൻ ദിനോ മോറിയയുടെ വീട്ടിൽ റെയ്ഡ് നടത്തി ഇഡി. അഴിമതിയുമായി ബന്ധപ്പെട്ട് മുംബൈയിലും കേരളത്തിലുമായി 15 ലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ശിവസേന യൂബിടി നേതാവ് ആദിത്യ താക്കറെയുടെ അടുത്ത അനുയായിയായ നടൻ ഡിനോ മോറിയയെ മുമ്പ് രണ്ടുതവണ ഇ ഒ ഡബ്ല്യു ചോദ്യം ചെയ്തിരുന്നു .

അതേസമയം മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്ന്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമാണ് ഈ റെയ്ഡുകൾ. 2007 നും 2021 നും ഇടയിൽ നടത്താത്ത നദി ശുചീകരണ ജോലികൾക്കായി പണമടച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബിഎംസി ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെടെ 13 വ്യക്തികൾക്കെതിരെ ഇ ഒ ഡബ്ല്യു നേരത്തെ കേസെടുത്തിരുന്നു. ബോളിവുഡ് താരം ഡിനോ മോറിയ, ബിഎംസി അസിസ്റ്റന്റ് എഞ്ചിനീയർ പ്രശാന്ത് രാമുഗാഡെ, നിരവധി കരാറുകാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix