മുംബൈ: ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെ 1xBet എന്ന വാതുവെപ്പ് പ്ലാറ്റ്ഫോമിന് പ്രചാരണം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി ധവാന് സമന്‍സ് അയച്ചത്. 1xBet എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട ഈ അന്വേഷണത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.






