തൃശ്ശൂർ : ഗുരുവായൂർ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ കൊട്ടിക്കലാശത്തിന് മുന്നോടിയായി നഗരത്തിൽ വ്യാപകമായ പോലീസ് വിന്യാസം നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ഗുരുവായൂർ ടെമ്പിൾ പൊലീസ് അറിയിച്ചു. പ്രകടനങ്ങൾ നടക്കുന്ന നേരം തർക്കങ്ങളോ അക്രമ സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ വിവിധ പ്രധാന പ്രദേശങ്ങളിലും ജാഗ്രതാ പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ ആറുമണി വരെയാണ് കൊട്ടികലാശം. ക്രമ സമാധാന നില ഉറപ്പാക്കുന്നതിനായി വിവിധ രാഷ്ട്രീയ സംഘടനകൾക്ക് ആവശ്യമായ നിർദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നും അവ പാലിക്കുന്നതിൽ കർശനമായ നിരീക്ഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.










