കോയമ്പത്തൂർ: വാല്‍പ്പാറയില്‍ തേയിലത്തോട്ടത്തില്‍ ഏട്ടു വയസുകാന്നെ പുലി കടിച്ചു കൊന്നു. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 6:30 ഓടെ ആയിരുന്നു. മരിച്ചത് അസം സ്വദേശികളുടെ മകന് മൂര്‍ ബുജി ആണ്. വീടിന് മുന്നില്‍ കളിച്ചിരിക്കവെയായിരുന്നു ദാരുണ സംഭവം. കുട്ടി സഹോദരന് പാല് വാങ്ങാനായി പുറത്തേക്ക് പോയതാണെന്നാണ് റിപ്പോർട്ട്.
ഏറെ നേരമായിട്ടും കുട്ടിയെ കാണതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെയും കൂട്ടി നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.






