കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെ വിട്ടു. നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പരാതിക്കാരിയുൾപ്പെടെ നാല് സാക്ഷികൾ കൂറുമാറിയതിനെ തുടർന്നാണ് കോടതി നടപടി. ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയിൽ മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടത്.






