തൃശ്ശൂർ: തൃശൂർ അന്നമനട മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് പരിക്കേറ്റത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
അത്തിക്കാവ് കാർത്തികേയൻ എന്ന ആന, തിടമ്പുമായി ആനയുടെ സമീപത്ത് നിന്നിരുന്ന വിവേകിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






