തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് പരിപാടിക്കിടെ സംഭവിച്ച പരിഭാഷയിലെ പിഴവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പള്ളിപ്പുറം ജയകുമാർ . സാങ്കേതികവിദ്യയിൽ സംഭവിച്ച ചില പ്രശ്നങ്ങൾ കാരണം തനിക്ക് ശരിയായി മോദിയുടെ പ്രസംഗത്തിന്റെ ഭാഗം കേൾക്കാൻ സാധിച്ചില്ലെന്നും തന്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചുവെന്നും ജയകുമാർ പ്രതികരിച്ചു .
പ്രധാനമന്ത്രിയുടെ പ്രസംഗം നേരത്തേ തനിക്ക് നൽകിയിരുന്നു. എന്നാൽ അതിൽ കുറച്ച് കൂടി കാര്യങ്ങൾ കൂട്ടിച്ചേർക്കാനായി ഒരു എസ്പിജി ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ ഓഡിയോ പ്രശ്നം മൂലം ശരിയാം വിധം കൂട്ടിച്ചേർത്ത കാര്യങ്ങൾ കേട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ തെറ്റ് മനസ്സിലായി എന്ന് ബോധ്യപ്പെട്ടപ്പോൾ തിരുത്താൻ ആലോചിച്ചെങ്കിലും പ്രസംഗം അടുത്ത ഭാഗത്തേക്ക് കടന്നതിനാൽ അത് സാധിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






