കോട്ടയം: വര്‍ഷങ്ങളായി അവഗണനയില്‍ പെട്ട ഏറ്റുമാനൂരപ്പന്‍ ബസ് ബേ നവീകരിക്കുന്നതിന് വേണ്ടി ബസ്‌ബെ സംരക്ഷണ സമിതി രൂപീകരിച്ചു. കരുണ്‍ കൃഷ്ണകുമാര്‍ പ്രസിഡന്റായും ബി രാജീവ് സെക്രട്ടറിയുമായി 11 അംഗ കമ്മിറ്റി രൂപീകരിച്ചു.
കോട്ടയം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ എല്ലാ അധികാരികള്‍ക്കും ബസ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നേരിട്ട് സമര്‍പ്പിച്ചു എങ്കിലും യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല..
ബസ് ബേ യുടെ മേല്‍ക്കൂര തകര്‍ന്ന് അപകടാവസ്ഥയിലാണ്.. വിവിധ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ തയ്യാറായി പല സ്‌പോണ്‍സര്‍മാരെയും ജനകീയ വികസന സമിതി കണ്ടെത്തിയെങ്കിലും സാങ്കേതിത്വം പറഞ്ഞ അത് കൈമാറുവാന്‍ അധികാരികള്‍ തയ്യാറിയില്ല.
ഏറ്റുമാനൂര്‍ ക്ഷേത്ര വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയപ്പോഴും ബസ്‌ബേ യുടെ കാര്യം അവഗണിച്ചു..
ഈ സാഹചര്യത്തിലാണ് ബസ് ബേ സംരക്ഷണസമിതി രൂപീകൃതമായത്..










