ആറ് യൂറോപ്യൻ രാജ്യങ്ങളിലെ നയതന്ത്ര പര്യടനത്തിന് ശേഷം ബിജെപി എംപി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ഇന്ന് ഡൽഹിയിലേക്ക് തിരിച്ചെത്തി.ഫ്രാൻസ്, ഇറ്റലി, ഡെൻമാർക്ക്, ഇംഗ്ലണ്ട്, ബ്രസ്സൽസ്, ജർമ്മനി എന്നിവടങ്ങളിലേക്കാണ് പ്രതിനിധി സംഘം യാത്ര തിരിച്ചത്. ‘പാർലമെന്റിലെ മുതിർന്ന നേതാക്കളെയും, ഇന്ത്യൻ സമൂഹത്തെയും തങ്ങൾ അവിടെ കണ്ടെന്നും പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിദേശ രാജ്യങ്ങൾക്ക് വളരെയധികം രോക്ഷമുണ്ടെന്നും ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കൂടാതെ ബെർലിനിൽ, പ്രതിനിധി സംഘം വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ, ബുണ്ടെസ്റ്റാഗ് വൈസ് പ്രസിഡന്റ് ഒമിദ് നൂറിപൂർ എന്നിവരുൾപ്പെടെയുള്ള ഉന്നത ജർമ്മൻ ഗവൺമെന്റ്, പാർലമെന്ററി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജർമ്മനിയിലെ ഇന്ത്യൻ എംബസിയുടെ പ്രസ്താവന പ്രകാരം, ഭീകരത ഒരു ആഗോള ഭീഷണിയാണെന്നും അതിനെ ആഗോളതലത്തിൽ ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ടെന്നും പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു.കൂടാതെ കൂടിക്കാഴ്ചയിൽ ജർമ്മൻ മധ്യസ്ഥർ ചർച്ചയെ സ്വാഗതം ചെയ്യുകയും ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.






