പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ അമ്മ മല്ലിക സുകുമാരൻ പങ്കുവെച്ച പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. “ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ, ദൈവം മോന്റെ കൂടെയുണ്ടട്ടെ… ഈ ഡിസൈൻ ചെയ്ത് തന്ന എന്റെ പ്രിയസുഹൃത്ത് മേരിക്ക് നന്ദി.” എന്ന അടികുറിപ്പോടെയാണ് മല്ലിക സുകുമാരൻ ഫേസ്‌ബുക്കിൽ ആശംസകൾ പങ്കുവെച്ചത്. നിരവധി പേരാണ് പൃഥിക്ക് ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്. അമ്മമാരുടെ ആശംസകൾ ഇപ്പോഴും ഇങ്ങനെ തന്നെയാവുമെന്നും, പൃഥിയുടെ ജന്മദിനത്തിൽ കണ്ട ഏറ്റവും ക്യൂട്ടായ ആശംസ എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത്.

അതേസമയം പൃഥ്വിയുടെ മൂന്ന് സിനിമകളുടെ അപ്‌ഡേറ്റുകളാണ് ഇന്നലെ ജന്മദിനത്തിൽ വന്നത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വൈശാഖ്- പൃഥ്വി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ഖലീഫ’, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ, നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ, നോബഡി എന്നീ ചിത്രങ്ങളുടെ അപ്‌ഡേറ്റുകളാണ് വന്നത്. മൂന്നും വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ്.






