സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലീ​ഗിന് നൽകുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യം: പി. സരിന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി ഡോ. പി. സരിൻ രംഗത്തെത്തി. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളുമായി ചേർന്നാണ് ലീഗ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലീഗിന് നൽകുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യമാണെന്നും സരിൻ അഭിപ്രായപ്പെട്ടു.

“മുസ്ലിം ലീഗ് സമം മുസ്ലിം” എന്ന പ്രചാരണം ലീഗ് നടത്തുന്നുവെങ്കിൽ, “ബിജെപി സമം ഹിന്ദു” എന്ന പ്രചാരണത്തിന് ലീഗിന്റെ നിലപാട് വഴി തന്നെ അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് വളരാനുള്ള സാഹചര്യം ലീഗ് തന്നെ ഒരുക്കിക്കൊടുക്കുകയാണെന്നും സരിൻ കുറ്റപ്പെടുത്തി.

യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് ഡോ. സരിൻ ഇക്കാര്യം പ്രസ്താവിച്ചത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.