കണ്ണൂർ: കണ്ണൂർ പാട്യം പത്തായക്കുന്നിൽ സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചു. രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.10ഓടെയാണ് സ്‌ഫോടനം ഉണ്ടായത്.
ജനങ്ങൾക്കിടയിൽ ഭീതി പടർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടനം എന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിൽ കതിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവാക്കളാണ് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.






