കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിന് ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.യുവാവിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുന്നു. കേസിൽ മൂന്നു പേർ പിടിയിലായിട്ടുണ്ട്. അനൂസ് റോഷനെന്ന യുവാവിനെയാണ് തട്ടിക്കൊണ്ട് പോയത്.
തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചിരുന്ന കാർ വീട്ടിലേക്ക് വരുന്നതിന് തൊട്ടു മുമ്പ് ഇവിടെ ബൈക്കിലെത്തിയ രണ്ടു പേരെയും ബൈക്കിന്റെ ഉടമയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസമാണ് അനൂസിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ട് പോയത്. സഹോദരനുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ട് പോകലിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.






