കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ വിദ്യാർഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. പരിശോധനയിൽ 500 രൂപയുടെ 57 കള്ള നോട്ടുകൾ, കൂടാതെ 30 കള്ളനോട്ട് നിർമ്മാണത്തിന് ഉപയോഗിച്ച പേപ്പർ ഷീറ്റുകളും പിടികൂടി.
വൈദ്യരങ്ങാടി സ്വദേശികളായ ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരാണ് പിടിയിലായത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്.






