കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫറോക്കിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കാൻ ഡിവൈഎഫ്ഐയുടെ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം തകർത്ത് സാമൂഹ്യ വിരുദ്ധർ. ഫറോക്ക് ഇഎസ്ഐ കോർണറിൽ സ്ഥാപിച്ചിരുന്ന സ്തൂപവും അതിനോട് ചേർന്ന കൊടിമരവുമാണ് അർദ്ധരാത്രിയോടെ തകർക്കപ്പെട്ടത്.
’സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഫറോക്ക് മുനിസിപ്പൽ പ്രദേശത്ത് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കി രാഷ്ട്രീയ സംഘർഷത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢമായ ശ്രമമാണ് ഈ നീക്കംമെന്നു എൽഡിഎഫ് നേതൃത്വങ്ങൾ വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഫറോക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സംഭവസ്ഥലം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അറിയിച്ചു.






