തൃശൂർ: ഫാസിസ്റ്റ് പ്രവണതകൾ അതിഭീകരമായി കേരളത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നുണ്ടെന്ന് ടി. ശശിധരൻ. ആർഎസ്എസിന് ആളുകളെ മതപരമായി ചിന്തിപ്പിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇതുവരെ കാണാത്ത രീതിയിൽ ഇപ്പോൾ ആളുകളെ ജാതി തിരിച്ചാണ് സംഭോധന ചെയ്യപ്പെടുന്നത്. മാട്രിമോണി പ്ലാറ്റ്ഫോമുകളിലും ജാതി അടിസ്ഥാനത്തിലുള്ള വേർത്തിരിവ് വ്യാപകമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമ്പത് വർഷമായി ആർഎസ്എസ് ശ്രമിച്ചിട്ടും സാധ്യമാക്കാനാകാത്ത ചില കാര്യങ്ങൾ ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഇപ്പോൾ കേരളത്തിൽ നടപ്പാക്കാൻ കഴിഞ്ഞുവെന്നും ശശിധരൻ ആരോപിച്ചു. കേരളത്തിലെ മതങ്ങൾ പൊതുവേ മൃദുലസ്വഭാവമുള്ളവയാണെന്നും അത് ഇങ്ങനെ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും, കേരളത്തിനു പുറത്തേക്കുപോയാൽ അതിന്റെ കടുപ്പമുള്ള രൂപമാണ് പ്രകടമാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






