ഡൽഹി: ഡൽഹിയിലെ എംപിമാരുടെ ഫ്ലാറ്റായ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഫ്ലാറ്റിലെ ബേസ്മെന്റ് ഭാഗത്ത് തീ പടർന്നത്. തുടർന്നുതന്നെ തീ മുകളിലേക്കും പടർന്നതോടെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു.ബേസ്മെന്റിൽ സൂക്ഷിച്ചിരുന്ന ഫർണിച്ചറുകളും മറ്റു സാധനങ്ങളും തീയിൽ പൂർണമായും നശിച്ചു.
തീ നിയന്ത്രണത്തിലാക്കാൻ ഫയർഫോഴ്സ് സംഘങ്ങൾ മണിക്കൂറുകളായി പരിശ്രമിക്കുന്നുണ്ട് .ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക






