ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റൈഫിള്‍ ക്ലബില്‍ സുരഭി ലക്ഷ്മിയും. ആഷിഖ് അബു തന്നെയാണ് കൈകളില്‍ തോക്കേന്തിയ സുരഭിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടത്. സുരഭിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുളള ക്യാപ്ഷനും ഒപ്പം നല്‍കിയിട്ടുണ്ട്. സുരഭിയുടെ കരിയറിലെ ആദ്യത്തെ ആക്ഷന്‍ റോളാണ് റൈഫിള്‍ ക്ലബിലേത്.
സുസന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നതെന്ന് നേരത്തെ സുരഭി ലക്ഷ്മി പറഞ്ഞിരുന്നു. റൈഫിള്‍ ക്ലബിന്റെ ചിത്രീകരണം താന്‍ ഏറെ ആസ്വദിച്ചിരുന്നെന്നും സുരഭി തുറന്നു പറഞ്ഞിരുന്നു. നേരത്തെ അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ, ഹനുമാന്‍ കൈന്‍ഡ് എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തുവന്നിരുന്നു.




